തിരുവനന്തപുരം > ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിരിക്കുന്ന പരാതികളും അപ്പീലുകളും വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി പ്രത്യേക ബഞ്ച് രൂപീകരിച്ച് വിവരാവകാശ കമീഷൻ. മുഖ്യ വിവരാവകാശ കമ്മീഷണർ, രണ്ട് വിവരാവകാശ കമ്മീഷണർമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് രൂപീകരിച്ചത്. ബെഞ്ച് സിറ്റിങ്ങിന് ശേഷമേ ഈ വിഷയത്തിന്മേൽ കമീഷനിൽ നിലവിലുള്ളതും ഇനി വരാനുള്ളതുമായ അപ്പീൽ/പരാതി അപേക്ഷകളിൽ തീരുമാനമെടുക്കുകയുള്ളൂ.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കമീഷനിലുള്ള ഫയലുകളുടെ തീർപ്പാക്കലും മറ്റ് നടപടി ക്രമങ്ങളും സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഔദ്യോഗികമായി അറിയിക്കുന്നവയല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കമീഷൻ വാർത്ത കുറിപ്പിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..