17 September Tuesday
ഐസിആര്‍ടി ഗോള്‍ഡ് പുരസ്‌കാരം ബേപ്പൂര്‍ 
സമഗ്ര ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക്

കേരള ടൂറിസം വീണ്ടും നമ്പർ വൺ ; ഐസിആർടി ഗോൾഡ് അവാർഡ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

ബേപ്പൂർ ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള കയറുൽപ്പാദന 
യൂണിറ്റ്‌ അന്താരാഷ്‌ട്ര വ്‌ളോഗർമാർ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)


തിരുവനന്തപുരം
ജനപങ്കാളിത്ത വിനോദസഞ്ചാരത്തിന് പുതിയ മുഖംനൽകി കേരളം നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം മിഷന് വീണ്ടും ദേശീയ പുരസ്കാരം. മിഷന്റെ ബേപ്പൂർ സമഗ്ര ഉത്തരവാദിത്വ ടൂറിസം പദ്ധതിക്കാണ് ഐസിആർടി (ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം) ഇന്ത്യ ചാപ്റ്ററിന്റെ 2024ലെ സുവർണ പുരസ്കാരം ലഭിച്ചത്.

വിനോദസഞ്ചാര മേഖലയിൽ നടപ്പാക്കിയ ‘തൊഴിലും നൈപുണ്യവും' വിഭാ​ഗത്തിനാണ് പുരസ്കാരം. 2022ൽ വിവിധ വിഭാ​ഗങ്ങളിലായി നാലു സുവർണ പുരസ്കാരവും 2023ൽ ഒരു സുവർണ പുരസ്കാരവും മിഷന് ലഭിച്ചിരുന്നു. തുടർച്ചയായി മൂന്നുവർഷം വിവിധ വിഭാ​ഗങ്ങളിൽ സുവർണ പുരസ്കാരം നേടിയ രാജ്യത്തെ ഏക സർക്കാർ ഏജൻസിയായി ഉത്തരവാദിത്വ ടൂറിസം മിഷൻ മാറി. 30ന് ഡൽഹിയിൽ പുരസ്കാരം സമ്മാനിക്കും.

എല്ലാവരെയും ഉൾക്കൊള്ളുന്ന സുസ്ഥിര വിനോദസഞ്ചാര വികസന മാതൃകയാണ്  സംസ്ഥാനത്തിന്റേതെന്ന്‌  ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രാദേശിക ജനതയുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണമാണ് നടപ്പാക്കുന്നതെന്ന്‌- അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top