27 December Friday

ട്രെയിൻ യാത്ര ദുരിതം; 26ന് റെയിൽവേ സ്റ്റേഷന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

തിരുവനന്തപുരം> കേരളത്തിലെ ട്രെയിൻ യാത്രക്കാരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സെപ്തംബർ 26ന് ജില്ലകൾ കേന്ദ്രീകരിച്ച് റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു.

തിങ്ങിഞ്ഞെരുങ്ങി ശ്വാസം മുട്ടി യാത്ര ചെയ്യേണ്ട ഗതികേടിലേക്കാണ് റെയിൽവേ യാത്രക്കാരെ എത്തിച്ചിരിക്കുന്നത്. കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ പരിണിതഫലമാണ് ഈ യാത്രാദുരിതം. കെ- റെയിൽ പോലെ കേരളത്തിൻ്റെ യാത്ര ദുരിതത്തിന് അറുതി വരുത്തുന്ന പദ്ധതികൾക്ക് മുടക്കം വരുത്തുന്ന കേന്ദ്രസർക്കാറും കേരളത്തിലെ പ്രതിപക്ഷവും ഈ യാത്ര ദുരിതത്തിന് മറുപടി പറയേണ്ടതുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top