തിരുവനന്തപുരം
വാട്ടർ അതോറിറ്റിയിൽ പുതിയ ബില്ലിങ് സോഫ്‌റ്റ് വെയർ വരുന്നു. ജലജീവൻ മിഷൻ പദ്ധതി പൂർത്തിയാകുമ്പോൾ 70 ലക്ഷം കണക്‌ഷൻ ആകുന്ന സാഹചര്യത്തിലാണ് നടപടി. നിലവിൽ 1998ൽ സജ്ജമാക്കിയ ഇ അബാക്കസ് സോഫ്‌റ്റ്‌വെയറാണുള്ളത്. മീറ്റർ റീഡിങ്ങിനും സ്പോട്ട് ബില്ലിങ്ങിനുമായി പാംഹെൽഡ് ഉപകരണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ആദ്യം രണ്ടായിരം മെഷീൻ വാങ്ങും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നൽകും. ജിപിഎസ് സംവിധാനമുണ്ട്. മീറ്റർ റീഡർമാർക്ക് ഓരോ വാട്ടർ മീറ്ററും മാപ്പിൽ ഉൾപ്പെടുത്താം. റീഡിങ് തത്സമയം സെർവറിൽ ലഭിക്കും.
സൗജന്യ കുടിവെള്ളം: അപേക്ഷിക്കാം
പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോഗമുള്ള ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം ലഭിക്കാൻ ജനുവരി 31 വരെ വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസിലോ ഓൺലൈൻ വഴിയോ അപേക്ഷ നൽകാം.വെബ്‌സൈറ്റ്: http://bplapp.kwa.kerala.gov.in. കേടായ മീറ്റർ മാറ്റിവയ്‌ക്കുകയും കുടിശ്ശിക ജനുവരി 31-നു മുൻപ് അടയ്‌ക്കുകയും വേണം. എങ്കിലേ ആനുകൂല്യം ലഭ്യമാകൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..