22 November Friday

ഇന്നുമുതൽ 
മഴ ശക്തമാകും ; ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ സാധാരണയേക്കാൾ മഴ ലഭിക്കാൻ സാധ്യത

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


തിരുവനന്തപുരം
വെള്ളിമുതൽ 29വരെ സംസ്ഥാനത്ത്‌ ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ സാധാരണയേക്കാൾ മഴ ലഭിക്കാൻ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 30മുതൽ സെപ്‌തംബർ ഒമ്പതുവരെ എല്ലാ ജില്ലയിലും മഴ ലഭിക്കുമെങ്കിലും ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ കുറവാകാനാണ്‌ സാധ്യതയെന്നും  കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു.

ലക്ഷദ്വീപിനുമുകളിലെ ചക്രവാതച്ചുഴി മധ്യ, കിഴക്കൻ അറബിക്കടലിൽ കർണാടക, -ഗോവ തീരത്തിനുമുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചിട്ടുണ്ട്‌. വെള്ളിയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച്‌ ദിവസം വ്യാപകമായി മിതമായ/ഇടത്തരം മഴയ്‌ക്കാണ്‌ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശനി, തിങ്കൾ ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്‌.  പുതിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ  വടക്കൻ കേരളത്തിൽ കാലവർഷക്കാറ്റ് സജീവമാകും. ശനിയാഴ്ച കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ടാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top