19 December Thursday

പുതിയ ന്യൂനമർദപാത്തി, തീവ്രന്യൂനമർദം ; ഈ ആഴ്ചയും മഴ തുടരും

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


തിരുവനന്തപുരം
സംസ്ഥാനത്ത്‌ അടുത്ത ഏഴുദിവസംകൂടി മഴ തുടർന്നേക്കുമെന്ന്‌ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌. തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ടാണ്‌.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്‌. ഇത്‌ അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. കേരള തീരംമുതൽ വടക്കൻ കർണാടക തീരംവരെ പുതിയ ന്യൂനമർദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്‌. ചൊവ്വവരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top