23 December Monday

മഴ ശക്തിപ്രാപിച്ചു; 
8 ജില്ലകളിൽ 
മുന്നറിയിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


തിരുവനന്തപുരം
സംസ്ഥാനത്ത്‌ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌. ചൊവ്വാഴ്‌ച എട്ട്‌ ജില്ലകളിൽ ഓറഞ്ച്‌ (അതിശക്തമായ മഴ), മഞ്ഞ (ശക്തമായ മഴ) മുന്നറിയിപ്പുകൾ നൽകി. ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയാണ്‌ പ്രതീക്ഷിക്കുന്നത്‌. ചൊവ്വ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച്‌ മുന്നറിയിപ്പും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുമാണ്‌. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത ഇടത്തേക്ക്‌ മാറിത്താമസിക്കണം.
 മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top