25 November Monday

തുലാവർഷമെത്തി; 
2 ജില്ലയിൽ ഇന്ന്‌ 
ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024


തിരുവനന്തപുരം
രാജ്യത്തുനിന്ന് കാലവർഷം പൂർണമായി പിന്മാറി തുലാവർഷത്തിന്‌ തുടക്കം കുറിച്ചതായി കാലാവസ്ഥാ വകുപ്പ്‌. അഞ്ചു ദിവസം നേരത്തെയാണ്‌ തുലാവർഷമെത്തിയത്‌. ഇത്തവണ തുലാവർഷം കനക്കുമെന്നാണ്‌ പ്രവചനം. ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാന വ്യാപകമായി മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്‌ക്കും സാധ്യത. ബുധൻ മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും (അതിശക്ത മഴ) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. വ്യാഴം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്‌.

   കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശനിവരെ മീൻപിടിക്കാൻ പോകരുത്‌. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top