22 December Sunday
പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ

916 ടൗൺ ഹരിതസുന്ദരം

സ്വന്തം ലേഖകൻUpdated: Thursday Oct 31, 2024

തിരുവനന്തപുരം
മാലിന്യമുക്‌ത കേരളമെന്ന ലക്ഷ്യത്തിന്‌ ഗതിവേഗം പകർന്ന്‌ സംസ്ഥാനത്തെ 916 ടൗണുകൾ ഹരിതസുന്ദര പദവിയിൽ. മാലിന്യമുക്‌തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ഇതിന്റെ പ്രഖ്യാപനം നടക്കും. ഒപ്പം 543 പൊതുസ്ഥലങ്ങൾ, 17,339 ഓഫീസ്‌, 6,681 സ്കൂൾ, 414 കോളേജ്‌, 43,116 അയൽക്കൂട്ടം എന്നിവയ്‌ക്കും ഹരിത പദവി ലഭിക്കും.

മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, മലിനജലം ഒഴുക്കിവിടൽ, മാലിന്യക്കൂനകൾ എന്നിവ ഇല്ല എന്നുറപ്പാക്കിയാണ്‌ പദവി നൽകുന്നത്‌. ഇതിനുപുറമേ വ്യാപാരികളുടെയും ജനങ്ങളുടെയും സഹായത്തോടെ സൗന്ദര്യവത്കരണ പ്രവർത്തനവും ഇവിടെ പൂർത്തിയാക്കി. സർക്കാർ സ്ഥാപനങ്ങളെ സമ്പൂർണ ഹരിത പെരുമാറ്റച്ചട്ട പദവിയിലെത്തിക്കാനുള്ള പ്രവർത്തനം ജനകീയ ക്യാമ്പയിനിലെ പ്രധാനപ്പെട്ടതാണ്‌. ജീവനക്കാരെല്ലാം പാത്രങ്ങളിൽ ഭക്ഷണം കൊണ്ടുവരിക എന്നതുൾപ്പെടെ നടപ്പാക്കിയാണ്‌ ഹരിത സ്ഥാപന പദവി നൽകുന്നത്. ഓരോ സ്ഥാപനത്തിലും ഇത്തരത്തിൽ ഉറപ്പുവരുത്തിയ ഘടകങ്ങൾ പ്രദർശിപ്പിച്ച്‌ ബോർഡ്‌ സ്ഥാപിക്കും. സംസ്ഥാനത്തെ പകുതിയിലധികം വിദ്യാലയങ്ങളും കോളേജും  നവംബർ ഒന്നിന്‌ ഹരിത പദവിയിലെത്തും. ഡിസംബർ 31ന്‌ മുഴുവൻ വിദ്യാലയങ്ങളും ഇത്‌ കൈവരിക്കും. 2025 മാർച്ച്‌ 30 വരെ നടക്കുന്ന ജനകീയ ക്യാമ്പയിൻ ഒക്‌ടോബർ രണ്ടിനാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top