26 December Thursday

കേരളീയം: മെഗാ പാചകമത്സരം നടത്തും

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

തിരുവനന്തപുരം > കേരളീയത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി തിരുവനന്തപുരത്ത് മെഗാ പാചകമത്സരം നടത്തും. നവംബർ രണ്ടുമുതൽ ആറുവരെ നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. പാചകക്കുറിപ്പുകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക തെരഞ്ഞെടുപ്പ്. ചിക്കൻകൊണ്ട്‌ തയ്യാറാക്കുന്ന വിഭവം, വെജിറ്റേറിയൻ സൈഡ് ഡിഷ്, പുഡിങ് എന്നിങ്ങനെ മൂന്നിനങ്ങളിലാണ് മത്സരം.

പരീക്ഷിച്ച് വിജയിച്ച പാചകക്കുറിപ്പുകളായിരിക്കണം അയക്കേണ്ടത്. ഇതോടൊപ്പം അപേക്ഷയും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഫോൺനമ്പർ സഹിതമുള്ള ബയോഡാറ്റയും കൺവീനർ, കേരളീയം 2023 ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റി, കെടിഡിസി കോർപറേറ്റ് ഓഫീസ്, മാസ്‌കോട്ട് സ്‌ക്വയർ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി 24ന്‌. ഫോൺ:  9895024885,9847339603 ഇ–- മെയിൽ: keraleeyamfoodfestival@gmail.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top