22 December Sunday

കേസരി നായനാർ പുരസ്‌കാരം നിലമ്പൂർ ആയിഷയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

കണ്ണൂർ> കഥാകൃത്തും നിയമസഭാ സാമാജികനും സാമൂഹ്യപരിഷ്‌കർത്താവുമായിരുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്‌മരണയ്‌ക്ക്‌ ഫെയ്‌സ്‌ മാതമംഗലം ഏർപ്പെടുത്തിയ ഒമ്പതാമത്‌ കേസരി നായനാർ പുരസ്‌കാരം നടി നിലമ്പൂർ ആയിഷയ്‌ക്ക്‌. ഏഴ്‌ പതിറ്റാണ്ടായി നാടകമേഖലയ്‌ക്ക്‌ നൽകിയ സംഭാവനകൾ പരിഗണിച്ചാണ്‌ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തതെന്ന്‌ സംഘാടകർ അറിയിച്ചു.

25,000 രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബർ ആദ്യവാരം മാതമംഗലത്ത്‌ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ജൂറി അംഗങ്ങളായ ഇ പി രാജഗോപാലൻ, ഡോ. ജിനേഷ്‌കുമാർ എരമം, പുരസ്‌കാരസമിതി ചെയർമാൻ സി സത്യപാലൻ, കൺവീനർ കെ വി സുനുകുമാർ, ഫെയ്‌സ്‌ സെക്രട്ടറി പി ദാമോദരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top