22 December Sunday

ഡിസംബറിനകം ഒരുലക്ഷം കണക്ഷൻ ; കള്ളപ്പരാതികളും വ്യാജപ്രചാരണങ്ങളും മറികടന്ന്‌ ലക്ഷ്യത്തിലേക്ക്‌ കുതിക്കുന്നു

പ്രത്യേക ലേഖകൻUpdated: Saturday Sep 14, 2024


തിരുവനന്തപുരം
ഡിസംബറോടെ ഒരു ലക്ഷം കണക്ഷൻ പൂർത്തിയാക്കാൻ കെ ഫോൺ. കോടതി വ്യവഹാരവും കള്ളപ്രചാരണങ്ങളും പദ്ധതി നടത്തിപ്പിന്‌ തീർത്ത പ്രതിസന്ധി ചെറുതല്ല. മാനേജിങ്‌ ഡയറക്ടർ സന്തോഷ്‌ ബാബു അടക്കം ആകെയുള്ള പത്ത്‌ ഉദ്യോഗസ്ഥരും കേസുകളുടെ പിന്നാലെയായിരുന്നു. ഹർജിക്കാർ ഉന്നയിച്ച വിവിധ ആരോപണങ്ങൾക്ക്‌ തെളിവുകൾ സഹിതം മറുപടി നൽകാനും അപ്പപ്പോഴത്തെ പുരോഗതികൾ അറിയിക്കാനും അധികൃതർക്കായി. വൈഷമ്യങ്ങൾ നേരിട്ടെങ്കിലും പദ്ധതി പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെട്ടില്ലെന്ന്‌- എംഡി പറഞ്ഞു.

ഹർജിക്കാർ മുഖ്യമായും ആശ്രയിച്ചത്‌ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളായിരുന്നു. ചില സംശയങ്ങൾ ഉന്നയിക്കുകയും വിശദാംശങ്ങൾ ആരായുകയുമാണ്‌ സിഎജി ചെയ്യുന്നത്‌. അവയ്‌ക്കെല്ലാം കൃത്യമായി മറുപടികളും രേഖകളും കെ ഫോൺ അധികൃതർ സിഎജിക്ക്‌ നൽകി കൃത്യത വരുത്തിയിരുന്നു.
സിഎജിയുടെ പരാമർശങ്ങൾ തീരുമാനങ്ങൾ അല്ലെന്നും അവ തള്ളാനും കൊള്ളാനുമുള്ള അവകാശം നിയമസഭയ്‌ക്ക്‌ ഉണ്ടെന്നും കോടതിതന്നെ എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top