19 December Thursday
5236 ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യമായും 23,642 സർക്കാർ ഓഫീസുകളിലും കണക്‌ഷൻ നൽകി

കുതിക്കുന്നു കെ ഫോൺ ; നൽകിയത്‌ 40,000 വാണിജ്യ കണക്ഷൻ

സ്വന്തം ലേഖകൻUpdated: Monday Nov 18, 2024


തിരുവനന്തപുരം
കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാൻഡ് കണക്ഷനായ കെ ഫോൺ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധന. എട്ടുമാസം കൊണ്ട്‌ 39878 കണക്ഷനാണ്‌ നൽകിയത്‌. ഇന്റർനെറ്റ് കടന്നുചെല്ലാൻ പ്രയാസമേറുന്ന സ്ഥലങ്ങളിൽ കെ ഫോൺ ഫൈബറുകൾ വിന്യസിക്കാൻ കഴിഞ്ഞതും മികച്ച സേവനവുമാണ്‌ നേട്ടത്തിന്‌ പിന്നിൽ.

2024 മാർച്ചിലാണ് വാണിജ്യ കണക്ഷൻ നൽകാൻ ആരംഭിച്ചത്. താരിഫ്‌ ആരംഭിക്കുന്നത്‌ 299 രൂപ മുതലാണ്‌. 3,558 ലോക്കൽ നെറ്റ്‌വർക്ക് ഓപറേറ്റർമാരാണ് നിലവിലുള്ളത്. 9472 കണക്ഷനുമായി മലപ്പുറം ജില്ലയാണ്‌ മുന്നിൽ. കോട്ടയം–- 4237, പാലക്കാട്‌–- 4049, കോഴിക്കോട്– -3253, ഇടുക്കി–- 2612, തൃശൂർ– -258, എറണാകുളം– 2544, കൊല്ലം– -2237, വയനാട്–- 2201, തിരുവനന്തപുരം–- 2002, കണ്ണൂർ–- 1659, ആലപ്പുഴ– -1648, പത്തനംതിട്ട– -1155, കാസർകോട്–- 207 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ഷന്റെ എണ്ണം.

ഇതുവരെ 5236 ബിപിഎൽ കുടുംബത്തിനാണ്‌ സൗജന്യ കണക്ഷൻ നൽകിയത്‌. 23,642 സർക്കാർ ഓഫീസുകളിലും കണക്ഷൻ നൽകി. മികച്ച ഇന്റർനെറ്റ് വേഗവും നല്ല സേവനവും നൽകുന്നതും സാധാരണക്കാർക്ക് പ്രാപ്യമാകുന്ന രീതിയിലെ താരിഫ് റേറ്റും കെ ഫോണിനെ ജനകീയവും പ്രിയപ്പെട്ടതുമാക്കിയതായി എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top