22 December Sunday

കെജിഎൻഎ സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

കെജിഎൻഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംസ്ഥാന കൗൺസിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യുന്നു


കോട്ടയം
കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ(കെജിഎൻഎ) 67–-ാം സംസ്ഥാന സമ്മേളനത്തിന്‌ കോട്ടയത്ത്‌ സംസ്ഥാന കൗൺസിൽ യോഗത്തോടെ തുടക്കമായി. കെ രവീന്ദ്രനാഥൻ നഗറിൽ(സ. പി കൃഷ്‌ണപിള്ള ഹാൾ) ചേർന്ന യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു. കെജിഎൻഎ സംസ്ഥാന പ്രസിഡന്റ്‌ സി ടി നുസൈബ അധ്യക്ഷയായി. ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രഷറർ എൻ ബി സുധീഷ്‌കുമാർ കണക്ക്‌ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ടി ടി ഖമറു സമൻ സ്വാഗതവും സംസ്ഥാന സെക്രട്ടറിയറ്റംഗം ഉണ്ണി ജോസ്‌ നന്ദിയും പറഞ്ഞു. ചർച്ചകൾക്ക്‌ ജനറൽ സെക്രട്ടറി മറുപടി പറഞ്ഞു.

വ്യാഴം രാവിലെ 8.30ന്‌ സീതാറാം യെച്ചൂരി നഗറിൽ(കോട്ടയം മാമൻ മാപ്പിള ഹാൾ) പതാക ഉയർത്തും. പ്രതിനിധി സമ്മേളനം മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. പകൽ രണ്ടിന്‌ സുഹൃദ്‌ സമ്മേളനം സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി ആർ രഘുനാഥനും വൈകിട്ട്‌ 6.30ന്‌ കലാസന്ധ്യ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദുവും ഉദ്‌ഘാടനം ചെയ്യും.

സമ്മേളനത്തോടനുബന്ധിച്ച്‌ "പൊതുജനാരോഗ്യം സുശക്തം, ജനകീയം, രോഗീസൗഹൃദം' എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ വെള്ളി രാവിലെ ഒമ്പതിന്‌ മന്ത്രി വീണാ ജോർജും യാത്രയയപ്പ്‌ സമ്മേളനം പകൽ 12ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാതയും ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ നാലിന്‌ പ്രകടനത്തെ  തുടർന്ന്‌ തിരുനക്കര ടാക്‌സി സ്റ്റാൻഡ്‌ മൈതാനത്ത്‌ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top