26 December Thursday

കെജിഒഎ കായികമേള സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

കളമശേരി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കായികമേള സംഘടിപ്പിച്ചു.

സംസ്ഥാന സ്കൂൾ കായികമേളയിൽ ദേശീയ റെക്കോഡോടെ പോൾവോൾട്ട് (സീനിയേഴ്സ്) സ്വർണം നേടിയ ശിവദേവ് രാജീവ് ഗവ. പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ മേള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി എ നദീറ അധ്യക്ഷയായി.


ജില്ലാ സെക്രട്ടറി സി ആര്‍ സോമൻ, ഡോ. ബോബിപോൾ, ഡോ. കെ ഇ അമീർ അലി, ടി എ ഷിജാദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഇരുനൂറോളം ഗസറ്റഡ് ഉദ്യോഗസ്ഥർ കായികമേളയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top