22 December Sunday

തിരുവനന്തപുരത്ത്‌ വിമാനമിറങ്ങിയ വ്യക്തിയെ തട്ടിക്കൊണ്ടു പോയി; മൂന്നംഗ സംഘമെന്ന്‌ സംശയം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

തിരുവനന്തപുരം> വിദേശത്തു നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആളെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. വിമാനത്താവളത്തിൽ നിന്ന്‌ തമ്പാനൂർ ബസ് സ്റ്റാന്റിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്ന വഴിയാണ്‌ ഇയാളെ  കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്.

തമിഴ് സംസാരിച്ച വ്യക്തിയാണ് തമ്പാനൂരിലേക്ക് ഓട്ടം വിളിച്ചതെന്നും ശ്രീകണ്ഠേശ്വം എത്തിയപ്പോൾ മൂന്ന്‌ പേർ കാറിലെത്തി ഓട്ടോ തടഞ്ഞുനിർത്തുകയായിരുന്നെന്നും  ഓട്ടോ ‍ഡ്രൈവർ പൊലീസിനോട് പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യാത്രക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ തട്ടിക്കൊണ്ടുപോകലിന്റെ ഉദ്ദേശ്യമോ വ്യക്തമല്ല. വാടകയ്ക്കെടുത്ത കാറിലാണ് മൂന്നംഗ സംഘമെത്തിയതെന്നാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top