11 September Wednesday

കോഴിക്കോട് ദമ്പതികളെ തട്ടികൊണ്ടുപോയി; 2 പേർ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 8, 2023

കോഴിക്കോട്> താമരശ്ശേരിയിൽ ദമ്പതികളെ നാലം​ഗ സംഘം തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയും ഭാര്യയേയുമാണ് തട്ടിക്കൊണ്ടുപോയത്. രാത്രി പത്ത് മണിയോടെ മുഖം മറച്ചെത്തിയ സംഘമാണ് തട്ടികൊണ്ടുപോയത്. തുടർന്ന് ഭാര്യസനിയയെ  വഴിയിൽ ഇറക്കിവിട്ട ശേഷം ഷാഫിയുമായി സംഘം കടന്നുകളയുകയായിരുന്നു. പിടിവലിക്കിടെ പരുക്കേറ്റ സനിയ ആശുപത്രിയിൽ ചികിത്സയിലാണ്. 

ദുബായിയിൽ ജോലി ചെയ്തിരുന്ന ഷാഫി ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. വീടിന് മുമ്പിൽ നിൽക്കുകയായിരുന്ന ഷാഫിയെ നാലം​ഗ സംഘമെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സനിയയേയും കാറിൽ പിടിച്ചുകയറ്റി. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കി വിട്ട് സംഘം കടന്നുകളയുകയായിരുന്നു. പണമിടപാട് തർക്കമെന്നാണ് സൂചന. സംഭവത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണമാരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top