22 December Sunday

തട്ടിയെടുത്ത കുട്ടിയുമായി ട്രെയിനിൽ യാത്രചെയ്‌തയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


കാസർകോട്‌
മംഗളൂരു കങ്കനാടി റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ (മംഗളൂരു ജങ്‌ഷൻ) കുട്ടിയെ തട്ടിയെടുത്ത്‌ ട്രെയിനിൽ യാത്രചെയ്‌തയാൾ കാസർകോട്ടെത്തിയപ്പോൾ പിടിയിലായി. എറണാകുളം പറവൂർ സ്വദേശി അനീഷ്‌കുമാർ (49) ആണ്‌ ശനി രാത്രി 7.30ന്‌ കാസർകോട്‌ റെയിൽവേ പൊലീസിന്റെ പിടിയിലായത്‌. കങ്കനാടിയിൽനിന്ന്‌ രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിയെടുത്ത്‌ ഇയാൾ ഗാന്ധിധാം–- നാഗർകോവിൽ എക്സ്പ്രസിൽ കേരളത്തിലേക്ക്‌ കടക്കുകയായിരുന്നു.

അനീഷ്‌കുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ യാത്രക്കാർ റെയിൽവേ ഗാർഡിനെ വിവരമറിയിച്ചു. ഗാർഡ്‌ കാസർകോട്‌ റെയിൽവേ പൊലീസിനെ അറിയിച്ചതിനെതുടർന്ന്‌ ഇയാളെ  കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ, കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന്‌ വ്യക്തമായി. കങ്കനാടി സ്റ്റേഷനിൽ കുട്ടിയുടെ രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. ചൈൽഡ്‌ ലൈൻ പ്രവർത്തകരുടെ സാന്നിധ്യത്തിൽ കുട്ടിയെ രക്ഷിതാക്കളെ ഏൽപ്പിച്ചു. പ്രതിയെ മംഗളൂരു പൊലീസിന്‌ കൈമാറി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top