തിരുവനന്തപുരം> കിഫ്ബിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും നാട്ടില്‍ വികസനങ്ങള്‍ നടക്കരുതെന്നാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.നാട് ഇപ്പോള്‍ വികസിച്ചു കൂടാ എന്ന് ചിന്തിക്കുന്ന ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കിഫ്ബി തകര്‍ന്നിരുന്നെങ്കില്‍ നാട്ടില്‍ കാണുന്ന ഈ വികസനങ്ങള്‍ സാധ്യമാകുമായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കിഫ്ബി തകര്‍ന്നിരുന്നെങ്കില്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകുമായിരുന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു.സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി കാര്യവട്ടം ക്യാമ്പസില്‍ പണികഴിപ്പിച്ച രണ്ട് ഹോസ്റ്റലുകളുടെയും റീജനറേറ്റീവ് മെഡിസിന്‍ ആന്‍ഡ് സ്‌റ്റെം സെല്‍ ലബോറട്ടറി കെട്ടിടത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയായി. കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മേല്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, രജിസ്ട്രാര്‍, സിഡിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..