തൃശ്ശൂർ > പ്രസിദ്ധ കവിയും നിരൂപകനും അദ്ധ്യാപകനുമായ പ്രൊഫ. കെ കെ ഹിരണ്യൻ (70) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ ഇന്നു വെളുപ്പിനു മൂന്നു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം പതിനൊന്നര മുതൽ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതൽ കടവത്ത് മനയിൽ മൃതദേഹം അന്ത്യദർശനത്തിനു വയ്ക്കുും. നാലു മണിക്ക് അവിടെത്തന്നെ സംസ്കരിക്കും.
കേരളത്തിലെ വിവിധ ഗവണ്മെൻ്റ് കോളേജുകളിൽ മലയാളം അദ്ധ്യാപകനായിരുന്നു. തൃശൂർ ഗവ.കോളേജിൽ പ്രിൻസിപ്പൽ പദവിയിലിരിക്കെയാണ് വിരമിച്ചത്. അമ്മാടം സെന്റ് ആന്റണീസ് സ്കൂളിലും തൃശൂർ കേരള വർമ്മ കോളേജിലും കാലിക്കറ്റ് യൂണിവേഴ്സിററി ക്യാംപസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ: പരേതയായ എഴുത്തുകാരി ഗീതാ ഹിരണ്യൻ. മക്കൾ: അനന്തകൃഷ്ണൻ (എഞ്ചിനീയർ ), ഡോ. ഉമ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..