22 November Friday

കെഎസ്‌ഡിപിയുടെ 
50 ശതമാനം മരുന്ന്‌ 
കെഎംഎസ്‌സിഎൽ വാങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


തിരുവനന്തപുരം
കേരള സ്‌റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്‌ ലിമിറ്റഡ്‌ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളിൽ 50 ശതമാനം മുൻഗണനയോടെ കേരള മെഡിക്കൽ സർവീസസ്‌ കോർപ്പറേഷൻ വാങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ്‌ തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്നും അതിന്റെ ഭാഗമായാണ്‌ കെഎസ്ഡിപി പുരോഗതി കൈവരിച്ചതെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

കെഎംഎസ്‌സി മറ്റ്‌കമ്പനികൾക്ക് വിതരണ ഉത്തരവ് നൽകുന്നതിന് മുമ്പായി കെഎസ്‌ഡിപിക്ക്‌  മരുന്ന് സംഭരിക്കുന്നതിനായുള്ള വിതരണോത്തരവ് നൽകാനും നിർദേശം നൽകി.  മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, വീണാ ജോർജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വ്യവസായ, ആരോഗ്യ വകുപ്പ് സെക്രട്ടറിമാർ, കെഎസ്ഡിപി  ചെയർമാൻ സി ബി ചന്ദ്രബാബു, മാനേജിങ് ഡയറക്ടർ ഇ എ സുബ്രഹ്മണ്യൻ തുടങ്ങിയവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top