12 December Thursday
പദ്ധതി പൂർത്തിയാകുമ്പോൾ ഒരു ലക്ഷത്തിലധികം തൊഴിലവസരം ഉണ്ടാകും

കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴി ; പുതുശേരിയിൽ 
105.26 ഏക്കർ ഭൂമി കൈമാറും

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024


തിരുവനന്തപുരം
കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് പുതുശേരിയിൽ 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരിയായി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ കോർപ്പറേഷന്‌ കൈമാറാൻ മന്ത്രിസഭായോഗം അനുമതി നൽകി. വ്യവസായ ഇടനാഴി പദ്ധതിക്ക്‌ കേന്ദ്രാനുമതി ലഭിച്ചിരുന്നു. പദ്ധതിക്കായി 1710 ഏക്കർ ഭൂമിയാണ്‌ കിൻഫ്രയുടെ നേതൃത്വത്തിൽ ഏറ്റെടുത്തത്‌. ഇതിനായി 1789.92 കോടി രൂപയാണ്‌ സംസ്ഥാന സർക്കാർ ചെലവഴിച്ചത്‌. ഒക്ടോബറിൽ പദ്ധതിപ്രദേശം സന്ദർശിച്ച കേന്ദ്രസംഘം സംസ്ഥാന സർക്കാരിന്റെ നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു.പദ്ധതി പൂർത്തിയാകുമ്പോൾ പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലവസരവും ഉണ്ടാകുമെന്നാണ്‌ കണക്കാക്കുന്നത്‌.

ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ നൂതന മേഖലകളിലെ വ്യവസായ സംരംഭങ്ങളാണ്‌ പാലക്കാട് ഉയർന്നു വരികയെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകുന്നതിനൊപ്പം നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നും മന്ത്രി അറിയിച്ചു. വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗ്ലോബൽ സിറ്റിക്ക്‌ കേന്ദ്രാനുമതിക്കായി സംസ്ഥാനം കാത്തിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top