22 November Friday

കൊച്ചി കോർപറേഷൻ; നഗരാസൂത്രണ സമിതി തെരഞ്ഞെടുപ്പിലും എൽഡിഎഫിന്‌ ജയം, സുനില സെൽവൻ അധ്യക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020

കൊച്ചി > കോർപറേഷൻ നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷയായി എൽഡിഎഫിലെ സുനില സെൽവനെ തെരഞ്ഞെടുത്തു. ഇതോടെ മൂന്ന്‌ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം എൽഡിഎഫിന്‌ സ്വന്തമായി. യുഡിഎഫിലെ ഷൈനി മാത്യു രാജിവച്ച ഒഴിവിലേക്കാണ്‌ തെരഞ്ഞെടുപ്പ് നടന്നത്. പരാജയം ഉറപ്പായതിനാൽ അധ്യക്ഷസ്ഥാനത്തേക്ക്‌ യുഡിഎഫ്‌ സ്ഥാനാർഥിയെ നിർത്തിയില്ല.

മേയർ സൗമിനി ജയിനെ മാറ്റുന്നതിന്‌ കോൺഗ്രസിലെ ഒരുവിഭാഗം മുൻകൈയെടുത്ത്‌ യുഡിഎഫിനുള്ളിൽ കൊണ്ടുവന്ന ധാരണപ്രകാരമാണ്‌ സ്ഥിരംസമിതി അധ്യക്ഷർ രാജിവച്ചത്. ആദ്യം രാജിനൽകിയത്‌ നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന ഷൈനി മാത്യുവാണ്‌. അധ്യക്ഷസ്ഥാനത്തോടൊപ്പം കമ്മിറ്റി അംഗത്വവും അവർ രാജിവച്ചിരുന്നു. തുടർന്ന് നഗരാസൂത്രണ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഡെലീന പിൻഹീറോയെ പരാജയപ്പെടുത്തി എൽഡിഎഫിലെ ഒ പി സുനിൽ വിജയിച്ചതോടെ കമ്മിറ്റിയിൽ എൽഡിഎഫിന്‌ ഭൂരിപക്ഷം ലഭിച്ചു.

പുല്ലാർദേശം ഡിവിഷൻ കൗൺസിലറായ സുനില സെൽവൻ സിപിഐ എം പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റി അംഗമാണ്‌. മൂന്നാംതവണയാണ് കോർപറേഷൻ കൗൺസിലറാകുന്നത്. നഗരാസൂത്രണം കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ സ്ഥിരംസമിതികളാണ്‌ എൽഡിഎഫിന്‌ ഉള്ളത്‌. കോർപറേഷൻ അങ്കണത്തിൽ എൽഡിഎഫ് കൗൺസിലർമാർ ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി വി പി ചന്ദ്രൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പ്രതിഭ അൻസാരി, കൗൺസിലർമാരായ ബെനഡിക്ട് ഫെർണാണ്ടസ്, കെ ജെ ബേസിൽ, ജിമിനി തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top