23 December Monday

മെട്രോ രണ്ടാംഘട്ട പാതയിലെ ഗതാഗതക്കുരുക്ക്‌ ; യാത്ര ചെയ്യാം
 ഈ വഴിയിലും

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024


കൊച്ചി
മെട്രോയുടെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മാർഗങ്ങളുമായി ട്രാഫിക്‌ പൊലീസ്‌. എറണാകുളം ഭാഗത്തുനിന്ന് എൻജിഒ ക്വാർട്ടേഴ്സ്, കാക്കനാട്, ഭാരതമാതാ കോളേജ്, സീപോർട്ട്-–-എയർപോർട്ട് റോഡ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാമംഗലം, അഞ്ചുമന, പൈപ്പ് ലൈൻ റോഡ്, തോപ്പിൽ ജങ്‌ഷൻ, മേരിമാതാ റോഡ്, ഇല്ലത്തുമുകൾ- മരോട്ടിച്ചോട് റോഡ്, എൻജിഒ ക്വാർട്ടേഴ്സ് ജങ്‌ഷൻ, ഒലിമുകൾ ജങ്‌ഷൻവഴി സീപോർട്ട്-–-എയർപോർട്ട് റോഡിലേക്ക് യാത്ര ചെയ്യാം. ഇടപ്പള്ളി ബൈപാസ് ജങ്‌ഷനിൽനിന്ന് മരോട്ടിച്ചോട് റോഡിലൂടെ തോപ്പിൽ ജങ്‌ഷനിൽ എത്തി മേരിമാതാ റോഡ്, ഇല്ലത്തുമുകൾ -മരോട്ടിച്ചോട് റോഡ്, എൻജിഒ ക്വാർട്ടേഴ്സ് ജങ്‌ഷൻ, ഭാരതമാതാ കോളേജ് വഴി സീപോർട്ട്–--എയർപോർട്ട് റോഡിൽ എത്തി യാത്ര ചെയ്യാം. ഈ റൂട്ടിലൂടെ കാക്കനാട് ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യാം.

വൈറ്റില, കലൂർ, കതൃക്കടവ് ഭാഗങ്ങളിൽനിന്ന് എൻജിഒ ക്വാർട്ടേഴ്സ്, കാക്കനാട്, ഭാരതമാതാ കോളേജ്, സീപോർട്ട്–-എയർപോർട്ട് റോഡ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക്‌ തമ്മനം, പുതിയറോഡ്, തൈക്കാവ്, വെണ്ണലവഴിയും ചക്കരപ്പറമ്പ്, വെണ്ണലവഴിയും ശ്രീകല റോഡ്, ലെനിൻ സെന്റർവഴി വീഗാർഡ് ജങ്‌ഷൻ എത്തി പാലച്ചുവടുവഴി ഈച്ചമുക്കിലേക്കും ഈച്ചമുക്കുവഴി സീപോർട്ട്-–-എയർപോർട്ട് റോഡിലേക്കും തുതിയൂർവഴി ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വഴിയും യാത്ര ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top