22 December Sunday

കർണാടകത്തിൽ നിന്ന് ബിജെപി പണം എത്തിച്ചു: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഡിജിപി നൽകിയ കത്ത് പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

തൃശൂർ > കൊടകര കുഴൽപ്പണ കേസിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന പൊലീസ് മേധാവി നൽകിയ കത്ത് പുറത്ത്. അന്ന് ഡിജിപിയായിരുന്ന അനിൽ കാന്താണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കുഴൽപ്പണത്തിന്റെ വിവരങ്ങൾ അറിയിച്ച് കത്ത് നൽകിയത്. 2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കർണാടകത്തിൽ നിന്ന് ബിജെപി കേരളത്തിൽ പണം എത്തിച്ചതായി ഡിജിപി നൽകിയ കത്തിൽ പറയുന്നു.

2021 ആഗസ്ത് ഒമ്പതിനാണ് ഡിജിപി ചീഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയത്.  കര്‍ണാടകയിൽ നിന്നും വിവിധ വ്യക്തികളിൽ നിന്നായി 41.40 കോടി കേരളത്തിലേക്ക് നിയമവിരുദ്ധമായി എത്തിച്ചെന്ന് കാണിച്ചാണ് കത്ത്. 3.5 കോടിയൊണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്നും കത്തിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ കുഴൽപ്പണത്തിൽ തുടർനടപടിക്കായി ഇഡി, ആദായനികുതി വകുപ്പ് എന്നിവർക്ക് വിവരങ്ങൾ കൈമാറി എന്നും കത്തിൽ ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കണമെന്നുമാണ് വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top