23 December Monday

ജനക്ഷേമ സർക്കാരിനുള്ള അംഗീകാരമാകും തെരഞ്ഞെടുപ്പ് ഫലം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Dec 14, 2020

കണ്ണൂർ>  തെരഞ്ഞെടുപ്പ് വിജയം എൽഡിഎഫ് സർക്കാരിൻ്റെ ജനക്ഷേമപദ്ധതികൾക്കുള്ള അംഗീകാരമാകുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ . കള്ള പ്രചാരണങ്ങൾ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരായ വിധിയെഴുത്താവും തെരഞ്ഞെടുപ്പ് ഫലം.

കോവിഡ് കാലത്ത്‌ പട്ടിണിക്കിടാതെ ജനങ്ങളെ സംരക്ഷിച്ച സർക്കാരിനല്ലാതെ ആർക്കാണ്‌ ജനം വോട്ട്‌ ചെയ്യുക. കള്ളപ്രചാരവേലകളെല്ലാം അന്തിചർച്ചക്കുള്ള വിഷയം മാത്രമാണ്‌. ജനം നോക്കുന്നത്‌ പട്ടിണിയില്ലായ്‌മയാണ്‌. 600 രൂപ പെൻഷൻ 1400 ആക്കിയതാണ്‌. നല്ല ആരോഗ്യസംരക്ഷണമാണ്‌.

മറ്റിടങ്ങളിൽ കാലു മാറ്റിയും മറ്റുമാണ് സർക്കാരുകളെ ബി ജെ പി അട്ടിമറിക്കാൻ ശ്രമിച്ചതെങ്കിൽ കേരളത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി അന്വേഷണങ്ങളും കള്ള പ്രചാരണങ്ങളും നടത്തിയാണ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നോക്കിയത്. എന്നാൽ ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താൻ കേരളം കൂട്ടുനിൽക്കില്ലെന്ന് ഈ തെരഞ്ഞടുപ്പ് തെളിയിക്കും. 

തെരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ വലിയ പൊട്ടിത്തെറിയാണ്‌ കോൺഗ്രസിൽ ഉണ്ടാകുക. ജമാ അത്തെ ഇസ്‌ലാമിയുമായുള്ള കൂട്ടുകെട്ട്‌ അഖിലേന്ത്യാ നേതൃത്വം അംഗീകരിക്കുമോ. വികസനമൊന്നും ചർച്ചയാക്കാതെ വ്യക്തിപരമായ അധിക്ഷേപമെന്ന രാഷട്രീയ പാപ്പരത്തത്തിലേക്കാണ് യു ഡി എഫ് വീണതെന്നും കോടിയേരി പറഞ്ഞു.  കോടിയേരി ജൂനിയർ ബേസിക് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top