24 December Tuesday

കൊൽക്കത്ത കൊലപാതകം; ഇരയുടെ പേര് നീക്കം ചെയ്യാൻ വിക്കിപീഡിയയോട് സുപ്രീം കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

കൊൽക്കത്ത> കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ പേര് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച് വിക്കിപീഡിയയോട് സുപ്രീം കോടതി.

അന്വേഷണം തുടരുന്ന സാഹചര്യത്തിൽ വിക്കിപീഡിയ പേര് നിലനിർത്തിയെന്നും ഇരയെ ചിത്രീകരിച്ച് ഗ്രാഫിക് സൃഷ്ടിച്ചെന്നും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്.

സിബിഐ അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്തുന്നത് ഉചിതമല്ലെന്നും അങ്ങനെ ചെയ്യുന്നത് ഇപ്പോൾ നടക്കുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും കോടതി കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top