19 December Thursday

കൊല്ലം –
 എറണാകുളം സ്പെഷ്യൽ മെമു ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


തിരുവനന്തപുരം
യാത്രക്കാരുടെ തിക്കും തിരക്കും ഒഴിവാക്കാൻ കോട്ടയം വഴി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച കൊല്ലം –-എറണാകുളം അൺ റിസർവ്ഡ് സ്പെഷ്യൽ മെമു തിങ്കൾ മുതൽ സർവീസ്‌ ആരംഭിക്കും. രാവിലെ 5.55ന്‌ കൊല്ലം സ്റ്റേഷനിൽനിന്ന്‌ യാത്ര തിരിച്ച്‌ 9.35ന്‌ എറണാകുളം ജങ്ഷനിൽ എത്തിച്ചേരും. തിരികെ 9.50ന്‌ എറണാകുളം സ്റ്റേഷനിൽനിന്ന് പുറപ്പെട്ട്‌ പകൽ 1.30ന്‌ കൊല്ലം സ്റ്റേഷനിൽ എത്തും. ശനിയും ഞായറും ഒഴികെ സർവീസ്‌ ഉണ്ടാകും.

കൊല്ലം വിട്ടാൽ ജില്ലയിൽ ശാസ്‌താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനിൽ മാത്രമായിരുന്നു സ്റ്റോപ്പ്‌. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്‌ മൺറോതുരുത്തും പെരിനാടും സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്‌. ഇവിടങ്ങളിൽ സ്റ്റോപ്പ്‌ അനുവദിച്ചതോടെ ആദ്യം പ്രഖ്യാപിച്ച സമയത്തിലും മാറ്റംവരുത്തിയിട്ടുണ്ട്‌. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ്‌ മറ്റ്‌ സ്റ്റോപ്പുകൾ. വ്യാഴാഴ്ച സ്റ്റോപ്പ്‌ നിശ്ചയിച്ചുകൊണ്ട്‌ ഇറക്കിയ ഉത്തരവിൽ മെമു സർവീസ്‌ നവംബർ 29വരെയുള്ളൂ എന്നാണ്‌. ആദ്യ ഉത്തരവിൽ ആകെ 73 ട്രിപ്പും രണ്ടാമത്തെ ഉത്തരവിൽ ആകെ 40ട്രിപ്പ്‌ മാത്രവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top