19 November Tuesday

അന്ന്‌ ആടുകളെ വിറ്റ പണം, ഇന്ന്‌ ചായക്കടയിലെ വരുമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

PHOTO: Facebook

കൊല്ലം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തന്റെ ചായക്കടയിൽ നിന്ന്‌ കിട്ടിയ വരുമാനം കൈമാറി പള്ളിത്തോട്ടം സ്വദേശിനി സുബൈദ. വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി 10,000 രൂപയാണ് സുബൈദ കൈമാറിയത്. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക്‌ നേരിട്ട് തുക കൈമാറുകയായിരുന്നു. സുജിത്ത് വിജയന്‍പിള്ള എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു തുക കൈമാറിയത്‌.

പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്കസമയത്തും സുബൈദ  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. അന്ന്‌ ആടുകളെ കണ്ടെത്തിയായിരുന്നു സുബെെദ പണം കണ്ടെത്തിയത്‌.
 
സുബൈദയെ കൂടാതെ പനയം ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന 17,000 രൂപയും ശാന്ത രാജപ്പന്‍ 1000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തുക നൽകിയതായി കൊല്ലം ജില്ലാ കളക്‌ടർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top