തിരുവനന്തപുരം
കൂത്തുപറമ്പിലെ ആറു സഖാക്കളുടെ ഉജ്വല സ്മരണ നമ്മുടെ വരുംകാല പോരാട്ടങ്ങൾക്കുള്ള ഊർജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുപ്പത് വർഷങ്ങൾക്കു മുൻപ് യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് കെ കെ രാജീവൻ, ഷിബുലാൽ, റോഷൻ, മധു, ബാബു എന്നീ അഞ്ചു സഖാക്കൾ കൂത്തുപറമ്പിൽ രക്തസാക്ഷികളായത്.
1994 നവംബർ 25 ന് കൂത്തുപറമ്പിലെ യുഡിഎഫ് സർക്കാർ ഭീകരതയെ നെഞ്ചുവിരിച്ച് നേരിട്ട സഖാവ് പുഷ്പൻ ജീവിതത്തോട് മല്ലിട്ട് ശയ്യാവലംബിയായി കിടന്നത് വർഷങ്ങളാണ്. ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ പുഷ്പൻ സഹനത്തിന്റെയും ഇച്ഛാശക്തിയുടെയും നേർപര്യായമായി. മൂന്നു പതിറ്റാണ്ട് നീണ്ട സഹനങ്ങൾക്ക് അന്ത്യംകുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടുപിരിഞ്ഞത് ഇക്കഴിഞ്ഞ സെപ്തംബറിലാണ്. കൂത്തുപറമ്പ് സമരേതിഹാസത്തിലെ ധീരരായ പോരാളികൾക്ക് അഭിവാദ്യങ്ങൾ നേരുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..