19 October Saturday

കൊട്ടാരക്കര മൈലത്ത് വിവിധ രാഷ്‌ട്രീയപാർടികളിൽനിന്ന്‌ 100പേര്‍ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Thursday Mar 24, 2022

മൈലത്തെ വിവിധ പാര്‍ടികളില്‍ നിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ എത്തിയവരെ ഏരിയ സെക്രട്ടറി പി കെ ജോണ്‍സന്‍ പതാക നല്‍കി സ്വീകരിക്കുന്നു

കൊട്ടാരക്കര > മൈലം പഞ്ചായത്തിൽ വിവിധ രാഷ്‌ട്രീയപാർടികളിൽനിന്ന്‌ 100പേർ സിപിഐ എമ്മിനൊപ്പം ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. മുട്ടമ്പലം, ഇട്ടിയാപറമ്പ്, അന്തമൺ, ഇഞ്ചക്കാട് കിഴക്ക്, മൈലം വാർഡിലുള്ളവരാണ് സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്.
 
മുട്ടമ്പലത്ത്‌ ചേർന്ന യോ​ഗത്തിൽ സിപിഐ എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൻ ഇവരെ പതാക നൽകി സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി ഉപാസന മോഹനൻ അധ്യക്ഷനായി.  ആർ മധു സ്വാ​ഗതംപറഞ്ഞു.  ജി സുന്ദരേശൻ,  ബിന്ദു ജി നാഥ്, സി പ്രസന്നകുമാർ, ബി രാജേന്ദ്രൻ, ടി വിജയൻ, ജി ​ഗോപി, ബിന്ദു ഉത്തമൻ, ദിവ്യ ചന്ദ്രശേഖർ, നന്ദകുമാർ, മണിലാൽ, ആർ നിധീഷ്, എം ശശിധരൻപിള്ള,  ഉണ്ണി ഉത്തമൻ, ഓമന രവീന്ദ്രൻ, ആർ ബാഹുലേയൻപിള്ള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top