26 December Thursday

സാഹിത്യ മഹാസംഗമമാകും അക്ഷരം മ്യൂസിയം ഉദ്‌ഘാടനം

സ്വന്തം ലേഖകൻUpdated: Monday Nov 25, 2024

കോട്ടയം> ഭാഷയുടെയും സാഹിത്യത്തിന്റെയും ഉൽപത്തിചരിത്രം കണ്ടറിയാനും പഠിക്കാനും കോട്ടയം നാട്ടകത്ത്‌ സ്ഥാപിച്ച അക്ഷരം ഭാഷ സാഹിത്യ സാംസ്‌കാരിക മ്യൂസിയത്തിന്റെ ഉദ്‌ഘാടനചടങ്ങ്‌ സാഹിത്യപ്രതിഭകളുടെ മഹാസംഗമത്തിന്‌ വേദിയാകും.

ചൊവ്വ പകൽ മൂന്നിന്‌ നാട്ടകം ഇന്ത്യാപ്രസ് പുരയിടത്തിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരായ ടി പത്മനാഭൻ, എം കെ സാനു, എം മുകുന്ദൻ, എൻ എസ് മാധവൻ, പ്രൊഫ. വി മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, മുരുകൻ കാട്ടാക്കട, എസ്‌ ഹരീഷ്‌ എന്നിവർ പങ്കെടുക്കും. കൂടാതെ ചരിത്രകാരൻ ഡോ. എം ആർ രാഘവവാര്യർ, തോമസ് ജേക്കബ്, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് ഡൽഹി റോക്ക് ആർട്ട്‌ ഡിവിഷൻ മേധാവി ഡോ. റിച്ച നെഗി, നാഷണൽ മ്യൂസിയം അസിസ്റ്റന്റ് ക്യൂറേറ്റർ മൗമിത ധർ എന്നിവരും പങ്കെടുക്കുമെന്ന്‌ മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം ഉദ്‌ഘാടനംചെയ്യും. സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണസംഘവും ചേർന്ന്‌ ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം എം മുകുന്ദന് മുഖ്യമന്ത്രി സമർപ്പിക്കും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.  
ആധുനികസാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് 15,000 ചതുരശ്ര അടിയിലാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ആദ്യഘട്ടമാണ്‌ ഇപ്പോൾ പൂർത്തിയായിരിക്കുന്നത്‌.  വാർത്താസമ്മേളനത്തിൽ എസ്‌പിസിഎസ് സ്‌പെഷ്യൽ ഓഫീസർ എസ് സന്തോഷ് കുമാർ, ജോയിന്റ്‌ രജിസ്ട്രാർ കെ വി സുധീർ എന്നിവരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top