21 November Thursday

പൂപോലൊരു പേനക്കളം

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കോട്ടയം > ദൂരെ നിന്ന്‌ നോക്കിയാൽ പൂക്കളം തന്നെ. എന്നാൽ അടുത്തെത്തിയാൽ ആ ‘പൂക്കളം’ ഒരു സന്ദേശമായി മാറുന്നു. പ്ലാസ്റ്റിക്കിനെതിരെ പോരാടാം എന്ന സന്ദേശം. കോട്ടയത്തെ നാട്ടകം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളന്റിയേഴ്സിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളോടനുബന്ധിച്ചാണ്‌ ഉപയോഗശൂന്യമായ പേനകൾ കൊണ്ട്‌ വേറിട്ടൊരു കളം തീർത്തത്‌.

പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണവുമായി ബന്ധപ്പെട്ട് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ പേനക്കളം വിദ്യാർഥികൾ ഒരുക്കിയത്‌. ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന പേനകൾ മഷി തീർന്നാൽ വലിച്ചെറിഞ്ഞ് കളയാതിരിക്കാൻ ഒരു പെൻ ബിൻ സ്കൂളിൽ സ്ഥാപിച്ചിരുന്നു. ആറുമാസം കൊണ്ട് ബിന്നിൽ ശേഖരിച്ച പേനകൾ ഉപയോഗിച്ചാണ് വിദ്യാർഥികൾ വ്യത്യസ്തമായ  കളം നിർമിച്ചത്. പ്രിൻസിപ്പൽ ബെന്നോ ജോസഫ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നോബിൾ ജോൺ, വളന്റിയർ സെക്രട്ടറി അനറ്റ് ജോമോൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top