22 December Sunday

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

കോഴിക്കോട്> കടലുണ്ടി മണ്ണൂർ വളവിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മണ്ണൂർ ആലുങ്ങൽ ജ്ഞാനോദയം വായനശാലക്ക് സമീപം ചേരിയാം പറമ്പിൽ സരീഷ് (46) ആണ് മരിച്ചത്. കെട്ടിട നിർമ്മാണ കരാർ തൊഴിലാളിയും സിപിഐ എം മണ്ണൂർ ആലുങ്ങൽ ബ്രാഞ്ച് അംഗവുമാണ്.

വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകവെ മണ്ണൂരിൽ കല്ലുമ്പാറ പാലമെത്തുന്നതിന് മുമ്പായുള്ള വളവിനടുത്തായിരുന്നു  അപകടം. എതിർ ദിശയിൽ നിന്നും വന്ന സ്വകാര്യ ബസുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ കല്ലംപാറയിലെയും പിന്നീട് കോഴിക്കോട് നഗരത്തിലെയും ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അച്ഛൻ: പരേതനായ ചേരിയാംപറമ്പിൽ രാരു. അമ്മ: ലീല. ഭാര്യ: ഗ്രീഷ്മ (സിപിഐ എം മണ്ണൂർ ആലുങ്ങൽ ബ്രാഞ്ച് അംഗം). മക്കൾ: ദേവിക, ശ്രീദേവ്. സഹോദരങ്ങൾ: ഷീല, പ്രഭാവതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top