19 September Thursday

‌വടകരയിലെ മുതിർന്ന സിപിഐ എം നേതാവ് കെ പി ബാലൻ മാസ്റ്റർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

വടകര> സിപിഐ എം വടകര ഏരിയ കമ്മിറ്റി മുൻ  അംഗവും, വടകര നഗര സഭ വൈസ് ചെയർമാനുമായിരുന്ന മാക്കൂൽ പീടിക കച്ചേരി പറമ്പത്ത് കെ പി ബാലൻ മാസ്റ്റർ (76) അന്തരിച്ചു. ഓർക്കാട്ടേരി നോർത്ത് യുപി സ്‌കൂൾ റിട്ട. അധ്യാപകനാണ്. മൃതദേഹം ബുധൻ രാത്രി എട്ടു മുതൽ ഒമ്പതു വരെ പുതിയാപ്പ് എം ദാസൻ സ്മാരക മന്ദിരത്തിൽ പൊതു ദർശനത്തിന് വെക്കും. സംസ്‌കാരം രാത്രി പത്തിന് മാക്കൂൽ പീടികയിലെ വീട്ടുവളപ്പിൽ.

നിലവിൽ സിപിഐ എം മാക്കൂൽ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. ദീർഘകാലം സിപിഐ എം നടക്കുതാഴ ലോക്കൽ സെക്രട്ടറിയായിരുന്നു. നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് സ്ഥാപക വൈസ് പ്രസിഡന്റ്, സിഐടിയു വടകര ഏരിയ കമ്മിറ്റി അംഗം, മത്സ്യ തൊഴിലാളി യൂണിയൻ സിഐടിയു വടകര ഏരിയ പ്രസിഡന്റ്, കൊപ്ര തൊഴിലാളി യൂണിയർ ഭാരവാഹി, സിഡബ്ല്യുഎഫ്ഐ താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: സത്യഭാമ (റിട്ട. അധ്യാപിക കാരക്കാട് എൽപി സ്കൂൾ, നഗരസഭ മുൻ കൗൺസിലർ). മക്കൾ: ജോബിഷ് (സോഫ്ട് വെയർ എഞ്ചിനീയർ യുഎസ്എ), ജോത്സന (ഇൻസ്‌പെക്‌ടർ, സഹകരണ വകുപ്പ് എആർ ഓഫീസ് വടകര), ജിജിൻ (അധ്യാപകൻ മേപ്പയിൽ എസ്‌ബി സ്കൂൾ, സിപിഐ എം മാക്കൂൽ ബ്രാഞ്ചംഗം). മരുമക്കൾ: രോഹിണി (യുഎസ്എ), റൂബി ( കേരള ബാങ്ക്), അമൃത. സഹോദരങ്ങൾ: കൃഷ്ണൻ, രാജൻ, ഗംഗാധരൻ, പരേതരായ ദേവി, ശാന്ത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top