24 November Sunday

തൃശൂരിലെ തോൽവി ; കെപിസിസി സമിതി 
റിപ്പോർട്ട്‌ നൽകുന്നത്‌ നീട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024


തൃശൂർ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വോട്ടുമറിച്ചതിനാൽ കോൺഗ്രസിന്‌ തൃശൂരിലുണ്ടായ തോൽവി അന്വേഷിച്ച കെപിസിസി സമിതി ഞായറാഴ്ച റിപ്പോർട്ട്‌ നൽകാനിരുന്നത്‌ നീട്ടി. 31നകം റിപ്പോർട്ട്‌ നൽകും. സമിതി അംഗമായ ടി സിദ്ദിഖ്‌ എംഎൽഎ തിരുവനന്തപുരത്ത്‌ എത്താത്തതിനാലാണ്‌ റിപ്പോർട്ട്‌ നൽകാനാതെ പോയത്‌.

റിപ്പോർട്ടിൽ കടുത്ത നടപടികളാണ്‌ ശുപാർശ ചെയ്യുന്നത്‌. കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ ടി എൻ പ്രതാപൻ, ഡിസിസി പ്രസിഡന്റായിരുന്ന ജോസ്‌ വള്ളൂർ എന്നിവരെ ആറുവർഷത്തേക്ക്‌ ഭാരവാഹിത്വത്തിൽനിന്ന്‌ മാറ്റി നിർത്തണമെന്ന്‌ ആവശ്യപ്പെടുന്നു. എക്‌സിക്യൂട്ടീവ്‌ അംഗം അനിൽ അക്കര, യുഡിഎഫ്‌ ചെയർമാനായിരുന്ന എം പി വിൻസന്റ്‌ എന്നിവർക്ക്‌ താക്കീതുണ്ട്‌. കുറ്റക്കാരെന്ന്‌ കണ്ട ഡിസിസി ഭാരവഹികളെയും ബ്ലോക്ക്‌ പ്രസിഡന്റുമാരെയും മാറ്റി നിർത്തണമെന്നും ശുപാർശയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top