08 September Sunday

കോൺഗ്രസ്‌ പുനഃസംഘടന ; മാർക്കിട്ട്‌ ഹൈക്കമാൻഡ്‌ , പാസ്‌ മാർക്കില്ലാതെ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


തിരുവനന്തപുരം
കോൺഗ്രസ്‌ പുനഃസംഘടന ലക്ഷ്യമിട്ട്‌ നേതാക്കൾക്ക്‌ ‘മാർക്കിടൽ’. പല നേതാക്കളുടെയും പ്രവർത്തനം മോശമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ ഹൈക്കമാൻഡ്‌ നേതാക്കൾക്ക്‌ മാർക്കിടുന്നത്‌. കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, പോഷകസംഘനാ ഭാരവാഹികൾ എന്നിവരെ വിളിച്ചുവരുത്തിയാണ്‌ മാർക്കിടൽ.

ബഹുഭൂരിപക്ഷം ഡിസിസി പ്രസിഡന്റുമാരുടെയും പ്രവർത്തനം ശരാശരിക്ക്‌ താഴെയാണെന്ന വിലയിരുത്തലാണ്‌ എഐസിസി സെക്രട്ടറിമാരായ പി വി മോഹനൻ, വിശ്വനാഥപെരുമാൾ എന്നിവരടങ്ങിയ സംഘം നടത്തിയ വിലയിരുത്തൽ. മികവ്‌ പുലർത്താത്ത പലരും പുനഃസംഘടനയിൽ പുറത്തായേക്കും.
പോഷകസംഘടനകൾ പലതും നിർജീവമാണെന്ന വിലയിരുത്തലും ഹൈക്കമാൻഡ്‌ പ്രതിനിധികൾക്കുണ്ട്‌. യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കടുത്ത അമർഷമാണ്‌ സമിതി അംഗങ്ങൾ രേഖപ്പെടുത്തിയത്‌. സാമൂഹമാധ്യമങ്ങളിലും ചാനലുകളിലും ചുറ്റിക്കറങ്ങുന്നവരായി യുവനേതാക്കൾ മാറിയെന്നാണ്‌ വിമർശം. യൂത്ത്‌ കോൺഗ്രസിന്റെ തകർച്ച കോൺഗ്രസിനെ ക്ഷീണിപ്പിക്കുകയാണെന്നും ഇവർ വിലയിരുത്തുന്നു.

കെപിസിസി ഭാരവാഹികൾ പലരും പ്രവർത്തനത്തിൽ സജീവമല്ല. സംഘടനാ പ്രവർത്തനത്തേക്കാൾ അധികാരത്തിലും വരുമാന വർധനവിലുമാണ്‌ പലർക്കും താൽപര്യം. നിയമസഭയിൽ സീറ്റ്‌ നേടാനുള്ള പ്രവർത്തനമാണ്‌ പലരും നടത്തുന്നതെന്ന വിമർശനവും പ്രതിനിധികൾ നേതൃത്വവുമായി പങ്കുവച്ചിട്ടുണ്ട്‌. ഒരാഴ്‌ചയ്‌ക്കുള്ളിൽ നേതാക്കളെ സംബന്ധിച്ച റിപ്പോർട്ട്‌ ഐഐസിസി സെക്രട്ടറി ദീപാദാസ്‌ മുൻഷിക്ക്‌ കൈമാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top