13 November Wednesday

സിൽവർ ലൈൻ സംവാദം : എതിർപ്പ്‌ നാമമാത്രം, 
ചർച്ച ആരോഗ്യകരം

പ്രത്യേക ലേഖകൻUpdated: Friday Apr 29, 2022



തിരുവനന്തപുരം
സിൽവർലൈൻ സംവാദത്തിൽ പാനൽ അംഗങ്ങൾ പദ്ധതിയെക്കുറിച്ച്‌ വ്യത്യസ്‌ത അഭിപ്രായം പറഞ്ഞപ്പോഴും എതിർപ്പ്‌ നാമമാത്രം. അനുകൂലിക്കാനെത്തിയവരും എതിർത്തെന്ന നിലയിലുള്ള മാധ്യമവാർത്തകൾ വസ്‌തുതാവിരുദ്ധം. സ്റ്റാൻഡേർഡ്‌ ഗേജുള്ള പദ്ധതിയെ എതിർക്കുന്ന ആർ വി ജി മേനോൻപോലും സിൽവർ ലൈൻ കേരളത്തെ കീറിമുറിക്കുമെന്നോ ആവശ്യമില്ലാത്തതാണെന്നോ വാദിച്ചില്ല. സംഘർഷം ഒഴിവാക്കണം, സംവാദം തുടരണം, ചെലവ്‌ വർധിക്കരുത്‌ തുടങ്ങിയ നിർദേശമാണ്‌ പദ്ധതിയെ അനുകൂലിച്ചവരും ഉയർത്തിയത്‌. ഇവരാരും പദ്ധതിയെ എതിർത്തില്ല.

റെയിൽവേയുടെ നയവും സ്വന്തം അനുഭവവും വിവരിച്ചാണ്‌ നിലവിലെ പാതയുടെ വളവ്‌ നിവർത്താനോ ബ്രോഡ്‌ഗേജിൽ പുതിയ രണ്ടു പാത നിർമിക്കാനോ റെയിൽവേ തയ്യാറാകില്ലെന്ന്‌ റിട്ട. റെയിൽബോർഡ്‌ അംഗം സുബോധ്‌ കുമാർ ജയിൻ പറഞ്ഞത്‌.

പിപിപിയായി സ്റ്റാൻഡേർഡ്‌ ഗേജിൽ യാത്രാപാത നിർമിക്കാനാണ്‌ റെയിൽവേ നിർദേശിക്കുന്നത്‌. സാമൂഹ്യ ആഘാത പഠനത്തിന്‌ സ്ഥലം അളന്ന്‌ സ്ഥാനപ്പെടുത്തണം. കല്ല്‌ വേണോ മറ്റെന്തെങ്കിലും മതിയോ എന്ന്‌ കെ–- റെയിലിന്‌ നിശ്ചയിക്കാം. ചെലവ്‌ കുറച്ച്‌ കാണിച്ചെന്നും ഒന്നര ലക്ഷം കോടിയാകുമെന്നും പ്രചരിപ്പിക്കുന്നവർക്ക്‌ സുബോധ്‌കുമാർ മറുപടി നൽകി. നിർമാണം നീളുന്നത്‌ അനുസരിച്ച്‌ സാമഗ്രികളുടെ വിലയിൽ വ്യത്യാസം വരും. ഇതും ഡിപിആറിൽ കണക്കാക്കി.

വിലവർധനയും പരിസ്ഥിതി പ്രശ്നം ഒഴിവാക്കാനുള്ള നടപടികളാലും 20 ശതമാനം വർധനയുണ്ടാകാം. ഡിപിആർ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top