കോഴിക്കോട്> കെഎസ്ബിഎ ലേഡീ ബ്യൂട്ടീഷ്യൻസ് ജില്ലാ ജനറൽബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് ശ്യാമ നായർ ഉദ്ഘാടനം ചെയ്തുഎൽ ഐ സി യൂണിയൻ ഹാളിൽനടന്ന യോഗത്തിൽ പ്രസിഡണ്ട് ഷിന്ദു രാധാകൃഷ്ണൻ അധ്യക്ഷനായി. പ്രവർത്തന റിപ്പോർട്ടും, വരവ് - ചിലവ് കണക്കും ജില്ലാ സെക്രട്ടറി സുവിത സജിത്തും,സംഘടനാ റിപ്പോർട്ട് സംസ്ഥാന ജോ: സെക്രട്ടറി ഇ സരിതയും അവതരിപ്പിച്ചു.
ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിൽ നിന്നും യൂസർഫീ വാങ്ങുമ്പോൾ മാലിന്യം ശേഖരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാവണമെന്നും,തൊഴിൽ പരിചയം കുറഞ്ഞവരെ ഉപയോഗപ്പെടുത്തി ചിലർ നടത്തുന്ന ബിനാമി സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ ടി സലിം,ജില്ലാ പ്രസിഡണ്ട് കെ ആനന്ദ് കുമാർ, ജില്ലാ സെക്രട്ടറി കെ കെ രവി, പി സി മെഹബൂബ് , എ എം എസ്അ ലവി, സി ടി ഷഹീർ,കെ പി. രമേശൻ,ബിന്ദു ലബല്ല, റോസ് ബെന്നറ്റ്, റീന ബാലൻ എന്നിവർ സംസാരിച്ചു.ജില്ലാ ജോ:സെക്രട്ടറി ഷിനി ജിതേഷ് സ്വാഗതവും, തെൻസീറ ഷഹീർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..