19 December Thursday

കെഎസ്‌ഇബി ആപ്പിൽ കൂടുതൽ സേവനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


തിരുവനന്തപുരം
കെഎസ്‌ഇബിയുടെ ആപ്പിൽ ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫെയ്സ് മാറ്റം, മീറ്റർ മാറ്റം തുടങ്ങി കൂടുതൽ സേവനങ്ങൾ ലഭ്യമാകും. ഉപയോക്താവിന്‌ അപേക്ഷയുടെ പുരോഗതിയും അറിയാം. അപേക്ഷ നൽകാനും യുപിഐയിലൂടെ തുക അടയ്‌ക്കാനും ആവശ്യമുള്ള രേഖ സമർപ്പിക്കാനുമാകും.

ഐഒഎസിലും ആൻഡ്രോയിഡിലും ആപ്‌ ലഭ്യമാണ്‌. പേര്‌, കൺസ്യൂമർ നമ്പർ, ബില്ലിലെ  അവസാന അഞ്ചക്കം, ഇ മെയിൽ, മൊബൈൽ നമ്പർ, പാസ്‌വേർഡ്‌ എന്നിവ നൽകി രജിസ്റ്റർ ചെയ്യാം. അപേക്ഷ ലഭിച്ചാലുടൻ കെഎസ്‌ഇബി ഉദ്യോഗസ്ഥർ ഫീൽഡ്‌ വെരിഫിക്കേഷൻ, എസ്റ്റിമേറ്റ്‌  തയാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഏഴ്‌ ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. 30 ഉപയോക്താക്കളുടെവരെ ബില്ലുകൾ ഒരുമിച്ച് ആപ്പിലൂടെ അടയ്‌ക്കാം. മീറ്റർ റീഡിങ്‌, ബില്ല്‌, സോളാർ ഉപയോക്താക്കളുടെ സബ്‌സിഡി എന്നിവ അറിയാനും സൗകര്യമുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top