22 December Sunday

ദൂരയാത്രകൾ ഇനി 
‘ചാർജാ’കും ; ചാർജിങ്‌ സ്‌റ്റേഷനുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ കെഎസ്‌ഇബി

സ്വാതി സുരേഷ്‌Updated: Friday Oct 25, 2024


തിരുവനന്തപുരം
ഇലക്‌ട്രിക്‌ വാഹന ചാർജിങ്‌ സ്‌റ്റേഷനുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ കെഎസ്‌ഇബി. ശുചിമുറി, വിശ്രമമുറി, കഫറ്റേരിയ എന്നിവയുൾപ്പടെ ചാർജിങ്‌ സ്‌റ്റേഷനുകളോട്‌ ചേർന്ന്‌ നിർമിക്കും. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ വിൽപ്പനയിലെ കുതിച്ചുചാട്ടവും കാർബൺ ന്യൂട്രൽ ആക്കി മാറ്റാനുള്ള ശ്രമത്തിന്റെയും ഭാഗമാണിത്‌.

സംസ്ഥാനത്ത്‌ നിലവിൽ 63 ഡിസി ഫാസ്‌റ്റ്‌ ചാർജിങ്‌ സ്‌റ്റേഷനുകളുണ്ട്‌.   പൈലറ്റ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട്‌–- 10, ഐഎസ്‌ആർഒ–-4, കൊച്ചിൻ മുനിസിപ്പൽ കോർപറേഷൻ–-15എന്നിങ്ങനെ   പോൾ മൗണ്ടഡ്‌ ചാർജിങ്‌ സ്‌റ്റേഷനുകൾ (വൈദ്യുതി പോസ്‌റ്റിൽ) സ്ഥാപിച്ചു. ഇതിനുശേഷം സംസ്ഥാന വ്യാപകമായി 1140 സ്‌റ്റേഷനുകളാണ്‌ സ്ഥാപിച്ചത്‌. നിലവിൽ 1169 പോൾ മൗണ്ടഡ്‌ ചാർജിങ്‌ സ്‌റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്‌. ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ്‌ ഈ ചാർജിങ്‌ സ്‌റ്റേഷനുകളെ ആശ്രയിക്കുന്നത്‌. 485 സ്വകാര്യ ചാർജിങ്‌ സ്‌റ്റേഷനുകളും സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്നുണ്ട്‌.

2030ഓടെ 15 ദശലക്ഷം വൈദ്യുതി വാഹനങ്ങൾ കേരളത്തിലെ നിരത്തിലിറങ്ങുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.  ഒരു കിലോമീറ്റർ യാത്രയ്‌ക്ക്‌ ശരാശരി 0.15 കിലോ വാട്ട്‌  വൈദ്യുതി ആവശ്യമുണ്ട്‌.   27,000 ദശലക്ഷം യൂണിറ്റ്‌ ഇവി ചാർജിങ്ങിന്‌ വേണമെന്നാണ്‌ കണക്ക്‌.

കെഇ മാപ്പ്‌ പ്ലേ സ്‌റ്റോറിലും
ഇവി ചാർജിങിനായുള്ള കെഇ മാപ്പിന്റെ  അപ്‌ഡേറ്റ്‌ ചെയ്ത പതിപ്പ്‌ പ്ലേ സ്‌റ്റോറിൽ  ലഭിക്കും.പേയ്‌മെന്റ്‌ ഗേറ്റ്‌വേ പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചു. ക്യൂആർ കോഡ് സ്കാനിങ്‌, ആപ്പ് ലോഡിങ്‌, പേയ്‌മെന്റ്‌  എന്നീ സൗകര്യങ്ങൾ മെച്ചപ്പെടുത്തി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top