തിരുവനന്തപുരം> ഓഫീസർമാരുടെ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോതിയെ തെറ്റിദ്ധരിപ്പിച്ച് കെഎസ്‌ഇബി. പണിമുടക്ക് ദിനം സാധാരണദിവസത്തേക്കാൾ 50 ശതമാനം വൈദ്യുതി തടസ്സങ്ങളുണ്ടായെന്നാണ് കെഎസ്‌ഇബി സത്യവാങ്ങ്‌മൂലത്തിൽ പറയുന്നത്. എന്നാൽ മാർച്ച് 29ന് കെഎസ്‌ഇബിയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിൽ നൽകിയത് വൈദ്യുതി വിതരണം സാധാരണ നിലയിൽ ആയിരുന്നുവെന്നാണ്. മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് തീർത്തും വിരുദ്ധമായ വിവരമാണ് കോടതിക്ക് സമർപ്പിച്ചത്. ഹൈക്കോടതിയെ കെഎസ്‌ഇബി തെറ്റിദ്ധരിപ്പിച്ചെന്ന് ഇതിൽ നിന്നും വ്യക്തം.
ഇതേ സമയം കെഎസ്‌ഇബി കമ്പനിയാണെന്നും സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന ചിലരുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവെന്ന് കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാർ പറഞ്ഞു. പ്രക്ഷോഭം തീർക്കാൻ സംസ്ഥാന സർക്കാർ മധ്യസ്ഥത വഹിക്കണമെന്നും വൈദ്യുതി തടസ്സമുണ്ടായാൽ കെസ്‌മ ഉൾപ്പെടെ പ്രയോഗിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നുമാണ് വിധി. ഇതിൽ പുതിയ കാര്യങ്ങളില്ല. സർക്കാരിനുള്ള അധികാരത്തെക്കുറിച്ച് ആർക്കും തർക്കമില്ലെന്നും സുരേഷ് പറഞ്ഞു. നിശ്ചയിച്ച സമരവുമായി മുന്നോട്ട് പോകുമെന്ന് കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..