17 September Tuesday

വയനാടിന്‌ കെഎസ്‌ഇബിയുടെ സഹായം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

തിരുവനന്തപുരം> വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ഇബി ജീവനക്കാർ 10 കോടി രൂപ നൽകി. ജീവനക്കാരിൽനിന്ന് സമാഹരിക്കുന്ന തുകയുടെ ആദ്യ ഗഡുവാണിത്‌. മന്ത്രി കെ കൃഷ്ണൻകുട്ടി, കെഎസ്‌ഇബി ചെയർമാൻ ബിജു പ്രഭാകർ എന്നിവരിൽനിന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ ചെക്ക്‌ ഏറ്റുവാങ്ങി.

ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിന്‌ സംഘടനകളുമായി ചെയർമാന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. അഞ്ചു ദിവസത്തെ ശമ്പളം മൂന്ന് ഗഡുക്കളായി നൽകാനാണ് തീരുമാനിച്ചത്. സെപ്‌തംബർ മാസം സമാഹരിച്ച ഒരു ദിവസത്തെ ശമ്പളത്തിനൊപ്പം വരുംമാസങ്ങളിൽ കിട്ടാനുള്ള തുകയുടെ ഒരുഭാഗംകൂടി  മുൻകൂർ ചേർത്താണ് 10 കോടി രൂപ നൽകിയത്.

കെഎസ്ഇബി വിതരണവിഭാഗം ഡയറക്ടർ പി സുരേന്ദ്ര, സ്വതന്ത്ര ഡയറക്ടർ അഡ്വ. വി മുരുഗദാസ്, സാമ്പത്തിക ഉപദേശകൻ ടി എസ്‌ അനിൽ റോഷ്, സീനിയർ ഫിനാൻസ് ഓഫീസർ ആർ ശിവശങ്കരൻ, പിആർഒ വിപിൻ വിൽഫ്രഡ് എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top