തിരുവനന്തപുരം
വൈദ്യുതി കണക്ഷന് അപേക്ഷിക്കുമ്പോൾ ഇനി വലിയ ചെലവുവരില്ലെന്ന് കെഎസ്‌ഇബി. ചെലവുകുറച്ചുള്ള പുതിയ നിരക്ക് മൂന്നു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ വൈദ്യുതി തൂണുകൾക്ക് അപേക്ഷകൻ തുക അടയ്‌ക്കണമെങ്കിൽ റെഗുലേറ്ററി കമീഷന്റെ വൈദ്യുതി വിതരണ ചട്ടം ഭേദഗതിയനുസരിച്ച് തൂണുകൾക്കും സർവീസ് ലൈനിനും വില നൽകേണ്ടതില്ല. ആവശ്യമുള്ള വൈദ്യുതിയുടെ ലോഡ് അനുസരിച്ച് നിരക്ക് അടച്ചാൽ മതി.
നിരക്ക് കെഎസ്‌ഇബി നിശ്‌ചയിച്ച് റെഗുലേറ്ററി കമീഷന് അപേക്ഷ നൽകും. കമീഷൻ പൊതുതെളിവെടുപ്പു നടത്തി നിരക്ക് തീരുമാനിക്കും. നിലവിൽ കണക്ഷൻ ആവശ്യമുള്ളവർ ഓരു പോസ്‌റ്റിന് 10,000 രൂപ അടക്കണം. ദൂരം കൂടിയാൽ ഇതു വർധിക്കും. നിരക്ക് മാറുന്നതോടെ ഉപയോക്താക്കൾക്ക് വലിയതോതിൽ ചെലവു കുറയും. കണക്ഷന് അപേക്ഷിക്കുമ്പോൾത്തന്നെ തുക ഓൺലൈനായി അടയ്ക്കാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..