17 September Tuesday

പീക്ക് സമയത്തെ വൈദ്യുതി ഉപഭോ​ഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

തിരുവനന്തപുരം > ജാർഖണ്ഡ് മൈത്തോൺ വൈദ്യുത നിലയത്തിലെ ജനറേറ്റർ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് വന്ന സാഹചര്യത്തിൽ പീക്ക് സമയത്തെ വൈദ്യുതി ലഭ്യതയിൽ കുറവുവന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയമായ വൈകീട്ട് ഏഴ് മുതൽ രാത്രി 11 വരെ വൈദ്യുതി ലഭ്യതയിൽ 500 മെ​ഗാവാട്ട് മുതൽ 650 മെ​ഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്.‌

സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വലിയ വർ‍ധനവുണ്ടായിട്ടുണ്ട്. അതിനാൽ പവർ എക്സ്ചേഞ്ച് മാർ‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിന് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. അതിനാൽ പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top