03 November Sunday

വൈദ്യുതി ബില്ലിനെക്കുറിച്ച് വ്യാജപ്രചാരണം: യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെഎസ്ഇബി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

തിരുവനന്തപുരം > വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങളെക്കുറിച്ച്‌ വ്യാജപ്രചാരണം നടത്തിയ എബിസി മലയാളം ന്യൂസ് എന്ന യൂട്യൂബ്‌ ചാനലിനെതിരെ നിയമനടപടിയുമായി കെഎസ്‌ഇബി.

ചാനലിലൂടെ മാപ്പുപറയുകയും വസ്തുതകൾ അറിയിക്കുകയും ചെയ്തില്ലെങ്കിൽ ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നു കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് അഡ്വ. ബി ശക്തിധരൻ നായർ വഴി നോട്ടീസ് നൽകിയത്‌.
‘കെഎസ്ഇബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ’ എന്ന ശീർഷകത്തിൽ  ജൂലൈ 12നാണ്‌  വീഡിയോ പ്രചരിപ്പിച്ചത്‌. വീഡിയോയിലെ ഓരോ പരാമർശത്തിനും നിയമപരമായ മറുപടി രേഖപ്പെടുത്തിയാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന്‌ കെഎസ്ഇബി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top