തിരുവനന്തപുരം
കെഎസ്ഇബിയിലെ ഒഴിവുകൾ നികത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. റെഗുലേറ്ററി കമീഷൻ അംഗീകരിച്ച എണ്ണം കണക്കാക്കിയെങ്കിലും ജീവനക്കാരെ നിയമിക്കുന്നതിന് പകരം കരാർ ജീവനക്കാരെ നിയമിക്കുന്നത് യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിലവിൽ റെഗുലേറ്ററി കമീഷൻ അംഗീകരിച്ച എണ്ണം പ്രകാരം കെഎസ്ഇബിയിൽ 30, 321 ജീവനക്കാർ വേണം. എന്നാൽ 3634 ജീവനക്കാരുടെ കുറവ് നിലനിൽക്കുകയാണ്.
ഒഴിവുകൾ നികത്താൻ ആവശ്യമായ പിഎസ്‌സി ലിസ്‌റ്റ് നിലവിലുണ്ട്. 912 പേരെ ഉടൻ നിയമിക്കാമെന്ന് ചെയർമാൻ ഉറപ്പ് നൽകിയെങ്കിലും അതിൽനിന്നും പിന്നോട്ട് പോവുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഭാരവാഹികൾ പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..