29 December Sunday

വായ്പയെടുക്കാനുള്ള 
അവകാശം നിലനിർത്തണം ; കേന്ദ്രനിലപാട്‌ ഇരട്ടപ്രഹരമാകും

ഒ വി സുരേഷ്‌Updated: Sunday Dec 29, 2024


തിരുവനന്തപുരം
വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്‌ 0.5 ശതമാനം വായ്പയെടുക്കാനുള്ള അവകാശം നിലനിർത്തണമെന്ന്‌ കേന്ദ്രത്തോട്‌ സംസ്ഥാനത്തിന്റെ ആവശ്യം. അവകാശം ഈ സാമ്പത്തികവർഷം അവസാനിക്കും. ഇത്‌ സർക്കാരിന്‌ ഇരട്ടപ്രഹരമാകും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അടുത്തവർഷംമുതൽ കെഎസ്‌ഇബിയുടെ മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ ഏറ്റെടുക്കേണ്ടിവരും.

വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങൾക്കായി സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിൽ അര ശതമാനം വായ്പയെടുക്കാൻ 2021–- 22മുതൽ നാലുവർഷത്തേക്കാണ്‌ പതിനഞ്ചാം ധനകമീഷൻ അനുമതി നൽകിയത്‌. വായ്പയെടുക്കൽ പരിധിയായ മൂന്നുശതമാനത്തിന്‌ പുറമേയാണ്‌ ഈ അരശതമാനം എന്നതിനാൽ സർക്കാരിന്‌ 5500 മുതൽ 6,250 കോടി രൂപവരെ അധികവായ്പ കിട്ടുമായിരുന്നു. അര ശതമാനം കടമെടുപ്പ്‌ അവകാശം ഈ വർഷം നിലയ്‌ക്കുന്നതോടെ ഈ അധികവായ്പയും സർക്കാരിന്‌ നഷ്ടമാകും.

2023–- 24 വർഷത്തെ കെഎസ്‌ഇബിയുടെ ആകെ നഷ്ടം 549.21 കോടിയാണ്‌. അതിന്റെ 90 ശതമാനമായ 494.28 കോടി രൂപ ഏറ്റെടുത്ത്‌ ധനവകുപ്പ്‌ ഉത്തരവിറക്കി. 2022–- 23ലെ കടം 1008 കോടിയാണ്‌. അതിന്റെ 75 ശതമാനമായ 767.71 കോടിയും സർക്കാർ ഏറ്റെടുത്തിരുന്നു. ഈ സാമ്പത്തികവർഷം വലിയ ബാധ്യതയുണ്ടാകില്ലെങ്കിലും സർക്കാരിന്റെ സഹായം വേണ്ടിവരും. ഈ വർഷത്തെ കടത്തിൽ സർക്കാർ എത്ര ശതമാനം ഏറ്റെടുക്കുമെന്ന്‌ അടുത്തവർഷമേ അറിയാനാകൂ. 

കടമെടുപ്പ്‌ പരിധി മൂന്നര ശതമാനമാക്കണമെന്നും അര ശതമാനം വായ്പയെടുക്കാനുളള അവകാശം നിലനിർത്തണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രിയുമായും പതിനാറാം ധനകമീഷനുമായുള്ള കൂടിക്കാഴ്‌ചയിലും ആവശ്യപ്പെട്ടിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top