03 December Tuesday

സി. ബാലഗോപാല്‍ കെ എസ് ഐ ഡി സി ചെയര്‍മാന്‍; പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

തിരുവനന്തപുരം> കെഎസ്‌ഐഡിസിയുടെ പുതിയ ചെയര്‍മാനായി പ്രമുഖ വ്യവസായ സംരംഭകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി ബാലഗോപാലിനെ സര്‍ക്കാര്‍ നിയമിച്ചു. ലോകത്തെ പ്രധാന ബ്ലഡ് ബാഗ് നിര്‍മ്മാതാക്കളായ പെന്‍പോളിന്റെ സ്ഥാപകനും ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനുമാണ് സി. ബാലഗോപാല്‍. 1983 ല്‍ ഐ. എ. എസില്‍ നിന്ന് രാജി വച്ചാണ് അദ്ദേഹം വ്യവസായ സംരംഭകനേതൃത്വത്തില്‍ എത്തിയത്. അന്‍ഹ ട്രസ്റ്റ്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടേയും സംരംഭങ്ങളുടേയും നേതൃത്വത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

11 പേരുള്‍പ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോര്‍, ധനകാര്യ (എക്‌സ്‌പെന്‍ഡിച്ചര്‍) സെക്രട്ടറി കേശവേന്ദ്രകുമാര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവരാണ് ബോര്‍ഡിലെ സര്‍ക്കാര്‍ പ്രതിനിധികള്‍.

ഐ.ബി. എസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി. കെ. മാത്യൂസ്, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് എം.ഡി പി.കെ മായന്‍ മുഹമ്മദ്, സിന്തൈറ്റ് എം.ഡി അജു ജേക്കബ്ബ്, സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി മുന്‍ ചെയര്‍മാന്‍ എസ്. പ്രേം കുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് എം.ഡി. സി. ജെ ജോര്‍ജ്ജ്,ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദീപ വര്‍ഗീസ് എന്നിവരെ ബോര്‍ഡിലെ അനുദ്യോഗസ്ഥ അംഗങ്ങളായി ഉള്‍പ്പെടുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top