22 November Friday

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വേണം : കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

കൊടക്കാട് നടന്ന കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തെ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌ അഭിവാദ്യംചെയ്യുന്നു


കൊടക്കാട്‌ (കാസർകോട്‌)
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സമയബന്ധിതമായി നടപടിയെടുക്കണമെന്ന്‌ കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരായ ഗുരുതര അതിക്രമങ്ങളുടെ മറ്റൊരു മുഖം  റിപ്പോർട്ടിലൂടെ പുറത്തായി.  അതിനെതിരെ സമൂഹ മനഃസാക്ഷി ഉയരണം. റിപ്പോർട്ടിലെ 17 പ്രശ്‌നങ്ങൾക്ക് പരിഹാരംകാണാൻ  പ്രതിജ്ഞാബന്ധമാണെന്ന്‌ മുഖ്യമന്ത്രി  വ്യക്തമാക്കിയതാണ്‌. കേരളത്തിലെ സാംസ്‌കാരിക മേഖലയിലെ സുപ്രധാന ചുവടുവയ്‌പ്പാണ്‌ ഹേമ റിപ്പോർട്ടെന്നും അതിന്‌ കാരണമായത്‌ ഒന്നാം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

പൊതുചർച്ചക്ക്‌ അഖിലേന്ത്യ പ്രസിഡന്റ്‌ എ വിജയരാഘവനും സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രനും മറുപടി പറഞ്ഞു. അഖിലേന്ത്യ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌, ജോയിന്റ്‌ സെക്രട്ടറി വിക്രംസിങ്‌, തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി എ അമൃതലിംഗം, വി ശിവദാസൻ എംപി, പുതിയ സംസ്ഥാന പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ, സംഘാടകസമിതി ചെയർമാൻ എം വി ബാലകൃഷ്‌ണൻ, സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ എന്നിവർ സംസാരിച്ചു. സംഘാടകമിതിക്കായി കെ വി കുഞ്ഞിരാമൻ നന്ദിപറഞ്ഞു.

സർക്കാരിനെതിരായ 
ഗൂഢാലോചന 
തിരിച്ചറിയണം
ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുന്ന എൽഡിഎഫ്‌ സർക്കാരിനെതിരായ ഗൂഢാലോചന തിരിച്ചറിയണമെന്ന്‌ കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം ആഹ്വാനംചെയ്‌തു.  കേരളത്തെ തകർക്കുന്ന കേന്ദ്രനയങ്ങൾ പ്രതിരോധിക്കണമെന്നും പ്രമേയത്തിൽപറഞ്ഞു. ദളിതർക്കെതിരായ പീഡനങ്ങളവസാനിപ്പിക്കുക,  കർഷകത്തൊഴിലാളി പെൻഷന് കേന്ദ്രവിഹിതമനുവദിക്കുക, തൊഴിലുറപ്പുപദ്ധതിയും പൊക്കാളിക്കൃഷിയും സംരക്ഷിക്കുക, ഭൂമി തരംമാറ്റുന്നതിന് നിശ്ചയിച്ച മാനദണ്ഡം കർശനമായി പാലിക്കുക, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനും അവഗണനക്കുമെതിരെ അണിനിരക്കുക,  വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുക, നവോത്ഥാന മൂല്യങ്ങൾ തിരികെപിടിക്കുക, സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രനീക്കം പ്രതിരോധിക്കുക, കൊൽക്കത്തയിലെ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ  അതിക്രമത്തിൽ പ്രതിഷേധിക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു.
-സി ബി ദേവദർശനൻ, എൻ സി ഉഷാകുമാരി, -ടി കെ വാസു, -സി സത്യപാലൻ, എസ്‌ കെ സജീഷ്‌, -വി ചെന്താമരാക്ഷൻ, -ഇ ജയൻ,  -പ്രീജിത്ത്‌രാജ്, -എം സത്യപാലൻ എന്നിവരാണ്‌ പ്രമേയങ്ങളവതരിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top